കലാനിലയം ഗോപിനാഥന്റെ സ്മരണാർത്ഥം ശിഷ്യർ ഏർപ്പെടുത്തുന്ന ‘ഗോപിനാഥം’ പുരസ്ക്കാരത്തിനായി കഥകളി വേഷകലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : കഥകളിരംഗത്ത് പ്രശോഭിതനായി അകാലത്തിൽ പൊലിഞ്ഞ കലാനിലയം ഗോപിനാഥന്റെ സ്മരണാർത്ഥം ശിഷ്യർ ഏർപ്പെടുത്തുന്ന ‘ഗോപിനാഥം’ പുരസ്ക്കാരത്തിനായി സ്ഥാപനത്തിലും അല്ലാതെയും പഠിച്ച, കഥകളിരംഗത്ത് സജീവമായി തുടരുന്ന, 30 വയസ്സിനും 50 വയസ്സിനും ഇടയിൽ പ്രായമുള്ള കഥകളി വേഷകലാകാരന്മാരിൽ നിന്നും സ്ത്രീപുരുഷഭേദമന്യേ അപേക്ഷകൾ ക്ഷണിക്കുന്നു.

പുരസ്ക്കാരസമർപ്പണം 2025 ജൂലായ് 26, ശനിയാഴ്ച വൈകീട്ട് ഉണ്ണായിവാരിയർ സ്മാരക കലാനിലയം ഹാളിൽ ഒരുക്കുന്ന “ഗോപിനാഥം – ഓർമ്മകളിലേയ്ക്കൊരു തിരനോക്ക്” എന്ന അനുസ്മരണദിനാചരണ വേദിയിൽ നല്കുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജൂലൈ 4

പുരസ്ക്കാരം : 10,001രൂപ, ഫലകം, പ്രശസ്തിപത്രം, അംഗവസ്ത്രം. യോഗ്യത : 30നും 50നും ഇടയിൽ പ്രായമുള്ള, കഥകളിരംഗത്ത് സജീവമായി തുടരുന്ന, സ്ഥാപനത്തിലോ അല്ലാതെയോ പഠിച്ച കഥകളിവേഷക്കാർക്ക് അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പ്രക്രിയ : അപേക്ഷകളിൽനിന്നും അർഹതയുള്ളവര കണ്ടെത്തി അതിൽനിന്നും നറുക്കെടുപ്പിലൂടെ പുരസ്ക്കാരജേതാവിനെ തെരഞ്ഞെടുക്കും.

അപേക്ഷ സമർപ്പിക്കേണ്ടത് : അപേക്ഷകൻ്റെ ഫോട്ടോയും, ഫോൺ നമ്പറും, വയസ്സ് തെളിയിക്കുന്ന രേഖയും സഹിതം തപാൽ മുഖേനയോ, ഇ മേയിലായോ, ഗുഗിൾ ഫോം മുഖേനയോ അപേക്ഷ സമർപ്പിക്കാവുന്നതാണ്
അപേക്ഷ അയക്കേണ്ട വിധം:
Postal address : Gopinadham Anusmaranasamithi, Kalamandalam Prasheeja Gopinadh,
Poolakkal house, Sreebharatham, Korumbissery, Irinjalakuda p o, Thrissur Dt, Kerala – 680121
Ph : +91 9496 905349, +91 8156 977575 Email: gopinadhamjuly26@gmail.com
ഗുഗിൾഫോം ലിങ്ക്👇
https://docs.google.com/…/1FAIpQLSfu0yGqMHy…/viewform…


നറുക്കെടുപ്പ് – 2025 ജൂലായ് 4ന് ഇരിങ്ങാലക്കുട കൊരുമ്പുശ്ശേരിയിലുള്ള ‘ശ്രീഭരത’ത്തിൽ ഗുരു ഡോക്ടർ സദനം കൃഷ്ണൻകുട്ടിയാശാൻ പുരസ്ക്കാരജേതാവിനെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും. [നറുക്കെടുപ്പ് ഫേസ് ബുക്ക് ലൈവ് ഉണ്ടാകും

പുരസ്ക്കാരം നല്കുന്ന തീയതി: 2025 ജൂലൈ 26 വേദി: ഉണ്ണായി വാരിയർ സ്മാരക കലാനിലയം ഹാൾ
കലാനിലയം ഗോപിനാഥൻ അനുസ്മരണസമിതി (ശിഷ്യർ) കൂടുതൽ വിവരങ്ങൾക്ക് : +91 94969 05349
+91 9744499022 സഹകരണം ഉണ്ണായിവാരിയർ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട. ഡോക്ടർ കെ എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്, ഇരിങ്ങാലക്കുട.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page