ഇരിങ്ങാലക്കുട : മോഹൻ തിരക്കഥ, സംഭാഷണം, സംവിധാനം നിർവഹിച്ച 1981 ൽ പുറത്തറിറങ്ങിയ “വിടപറയും മുമ്പേ” എന്ന ഇതിഹാസ ചിത്രം ശനിയാഴ്ച ‘ദൃശ്യമോഹനം’ പരിപാടിയുടെ ഭാഗമായി രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ടൌൺ ഹാളിൽ പ്രദർശിപ്പിക്കുന്നു. പ്രവേശനം സൗജന്യമാണ്
നെടുമുടി വേണു, പ്രേംനസീർ, ഭരത് ഗോപി, രവി മേനോൻ, ശങ്കരാടി, ഇന്നസെന്റ്, ലക്ഷ്മി, ശാന്തകുമാരി തുടങ്ങിയവരാണ് അഭിനേതാക്കൾ. സിനിമയുടെ കഥ: ജോൺ പോൾ, നിർമ്മാണം: ഡേവിഡ് കാച്ചപ്പിള്ളി, ഇന്നസെന്റ്.
പ്രേംനസീറിന് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രത്യേക ജൂറി പുരസ്കാരം , മികച്ച രണ്ടാമത്തെ ചിത്രം (1981) എന്നി പുരസ്‌കാരങ്ങൾ നേടിയ ചിത്രമാണ് വിടപറയും മുമ്പേ . പ്രദർശന സമയം 149 മിനിറ്റ് .
കഥാസന്ദർഭം: തന്റെ വേദനകളെല്ലാം ഉള്ളിൽ ഒതുക്കി അത് പുറംലോകമറിയാതെ സന്തോഷവാനാണെന്ന് വിശ്വസിപ്പിച്ച് നടക്കുന്ന ഉദ്യോഗസ്ഥനായ നായകൻ. നായകൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കർക്കശക്കാരനായ മാനേജർ. നല്ലവരായ കുറെ സഹപ്രവർത്തകർ. മാനേജരുടെ നേർ എതിർ സ്വഭാവക്കാരിയായ നല്ലവളായ അയാളുടെ ഭാര്യയും മകനും. ഇവർ തമ്മിലുള്ള ആത്മബന്ധങ്ങളുടെയും, നൊമ്പരങ്ങളുടെയും കഥയാണ് വിടപറയും മുമ്പേ.

മോഹൻ സ്‌മൃതിയുടെ ഭാഗമായി ‘ദൃശ്യമോഹനം 2025’ എന്ന പരിപാടി ജൂൺ 14, 15 തീയ്യതികളിൽ ഇരിങ്ങാലക്കുട ടൗൺ ഹാളിൽ സംഘടിപ്പിക്കുകയാണ്. 14 ന് രാവിലെ മോഹൻ സംവിധാനം ചെയ്ത സിനിമകളുടെ പ്രദർശനവും തുടർന്ന് സുഹൃദ് സംഗമവും. വൈകീട്ട് 5 മണിക്ക് സാഹിത്യ സാംസ്കാരിക സിനിമ മേഖലയിലെ പ്രശസ്തർ പങ്കെടുക്കുന്ന സാംസ്കാരിക സദസ്സ് ബഹു: മന്ത്രി ബിന്ദു ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. 15 ന് സിനിമാപ്രദർശനവും അനുപമമോഹൻ നേതൃത്വം കൊടുക്കുന്ന ക്ലാസ്സിക്കൽ ഡാൻസ് പ്രോഗ്രാമും ഉണ്ടായിരിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive