മാപ്രാണം : ഇരിങ്ങാലക്കുട നഗരസഭ മുപ്പത്തിയെട്ടാം വാർഡിലെ വാതിൽമാടം പ്രദേശത്തെ വെള്ളക്കെട്ടിനെതിരെ സിപിഐ (എം) പ്രതിഷേധിച്ചു. വെള്ളക്കെട്ടിന് കാരണം നഗരസഭയുടെ അനാസ്ഥയാണെന്ന് പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത നഗരസഭ ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും സിപിഐ (എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവുമായ സി.സി. ഷിബിൻ ആരോപിച്ചു.
പൊറത്തിശ്ശേരി മേഖലയോടും പ്രത്യേകിച്ച് ഇടതുപക്ഷ കൗൺസിലർമാരുടെ വാർഡുകളോട് നിഷേധാത്മകമായ നിലപാടാണ് നഗരസഭാ ഭരണത്തിന് നേതൃത്വം കൊടുക്കുന്നവർ ചെയ്യുന്നത്,ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
വാർഡ് കൗൺസിലർ ലേഖ.കെ. ആർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സിപിഐ(എം ) താളിയക്കോണം ബ്രാഞ്ച് സെക്രട്ടറി വിഷ്ണു സ്വാഗതവും വാതിൽമാടം ബ്രാഞ്ച് സെക്രട്ടറി അനീഷ് നന്ദിയും പറഞ്ഞു. നിരവധി തവണ നഗരസഭയിൽ ഈ വിഷയം ശ്രദ്ധയിൽ പെടുത്തുകയും പരാതി നൽകുകയും ചെയ്തിട്ടും നഗരസഭയുടെ ഭാഗത്തുനിന്നും യാതൊരു നടപടിയും ഉണ്ടായില്ലെന്നും, പ്രദേശത്തെ പ്രശ്നത്തിന് പരിഹാരം കാണും വരെ സമരം തുടരുമെന്നും കൗൺസിലർ ലേഖ അറിയിച്ചു.
തുടർന്ന് സാശ്വത പ്രശ്ന പരിഹാരത്തിനായി നഗരസഭ ചെയര്പേഴ്സന് നൽകുവാനായി കൗൺസിലറുടെ നേതൃത്വത്തിൽ വാതിൽമാടം നിവാസികളുടെ ഒപ്പ് ശേഖരണവും നടത്തി,സമരത്തിൽ സിപിഎം പ്രവർത്തകരും പ്രദേശവാസികളും പങ്കെടുത്തു , സന്ദീപ് കെ. ആർ, ദാസൻ എം.എ, രഗു വെട്ടിയിട്ടിൽ, റഷീദ അനീഷ് ശ്രീരഞ്ജിനി, എന്നിവർ നേതൃത്വം കൊടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive