ആനന്ദപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുരിയാട് മണ്ഡലം രണ്ടാം വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം കെ.പി.സി.സി. ജന. സെക്രട്ടറി എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. ജിൻ്റോഇല്ലിക്കൽ അധ്യക്ഷത വഹിച്ചു. മഹിള കോൺഗ്രസ് സംസ്ഥാന ജന. സെക്രട്ടറി സ്വപ്ന രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി.
ബ്ലോക്ക് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് മണ്ഡലം പ്രസിഡണ്ട് സാജു പാറേക്കാടൻ,ബ്ലോക്ക് സെക്രട്ടറിമാരായ എം. എൻ.രമേശ് ,വിബിൻ വെള്ളയത്ത്, മഹിളകോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് മോളി ജേക്കബ്ബ്, പഞ്ചായത്തംഗം നിതഅർജുനൻ, യൂത്ത്കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജസ്റ്റിൻ ജോർജ് നിയോജക മണ്ഡലം സെക്രട്ടറി എബിൻ ജോൺ കൺവീനർ ഫിജിൽജോൺ എന്നിവർ പ്രസംഗിച്ചു.
ചിത്രകാരി രജനി ജയൻ, വിവാഹത്തിൻ്റെ 35 വർഷം പൂർത്തിയാക്കിയ ദമ്പതിമാരെയും എസ്എസ്എൽസി പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും ആശ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, എന്നിവരെ ആദരിച്ചു. വിവിധ കലാപരിപാടികളും ആനന്ദപുരം ചിലങ്ക അവതരിപ്പിച്ച വീരനാട്യകൈകൊട്ടി ക്കളിയും ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive