ഇരിങ്ങാലക്കുട : വിശ്വസംസ്കൃത പ്രതിഷ്ഠാനത്തിൻ്റെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ചെമ്മണ്ട ശാരദാഗുരുകുലത്തിൽ വച്ച് രണ്ടു ദിവസമായി നടക്കുന്ന വികാസം എന്ന വിശാല കാര്യകർതൃ സംഗമത്തിന് തുടക്കം കുറിച്ചു. സംസ്ഥാന അധ്യക്ഷൻ ഡോ. പി കെ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു. അഖിലഭാരത സഹകാര്യദർശി ഡോ. പി. നന്ദകുമാർ ഉദ്‌ഘാടനവും മാർഗ്ഗദർശനഭാഷണവും നിർവ്വഹിച്ചു
സംസ്ഥാന കാര്യദർശി വി.കെ രാജേഷ്, സംസ്ഥാന സഹകാര്യദർശി ഡോ. പി.കെ. ദീപക് രാജ്, ദക്ഷിണ ക്ഷേത്രസംഘടനകാര്യദർശി സുവീഷ് ബാബു , ദക്ഷിണ ക്ഷേത്ര കാര്യദർശി ഹരീന്ദ്രൻ എന്നിവരും സംസാരിച്ചു. സംസ്ഥാന, ജില്ല , താലൂക്ക് ചുമതലകൾ വഹിക്കുന്ന കാര്യകർത്താക്കളും പരിപാടിയിൽ സന്നിഹിതരായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് സംഗമം സമാപിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com