ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വത്തിന്റെ സഹകരണത്തോടെ ഇരിങ്ങാലക്കുട കൂടിയാട്ട ആസ്വാദക സംഘം സംഘടിപ്പിച്ച കൂടിയാട്ട മഹോത്സവത്തിന് പരിസമാപ്തിയായി.
സമാപനദിവസം, ശ്രീരാമസഹായത്തോടെ സുഗ്രീവൻ ബാലിയെ പോരിനു വിളിക്കുമ്പോൾ
യുദ്ധത്തിനു പുറപ്പെടുന്ന ബാലിയെ താര നിരുത്സാഹപ്പെടുത്തുന്നു. പക്ഷേ തന്റെ ബലത്തിൽ അഹങ്കരിച്ച ബാലി താരയെ തിരിച്ചയച്ച് സുഗ്രീവനോടുകൂടി യുദ്ധം ചെയ്യുകയും രാമബാണമേറ്റ് നിലംപതിയ്ക്കുകയും ചെയ്യുന്നു. നരസിംഹാവതാരം പാലാഴിമഥനം എന്നീ പ്രശസ്ത അഭിനയ ഭാഗങ്ങൾ കാഴ്ചവച്ച് യുദ്ധശേഷം മരണാസന്നനായ ബാലി പതിയെ പതിയെ ശ്വാസം വലിച്ച് ജീവൻ ത്യജിച്ച് വീരസ്വർഗം പ്രാപിക്കുന്നു. നാട്യ യജ്ഞത്തിന്റെ പരിസമാപ്തിയായി മുടിയക്കിത്ത അനുഷ്ഠിച്ച് കൂടിയാട്ടം സമാപനം കുറിച്ചു.
അരങ്ങിൽ ശാസ്ത്രീയമായി ഒരു മരണ രംഗം അവതരിപ്പിക്കുന്നത് ബാലിവധം കൂടിയാട്ടത്തിന്റെ പ്രത്യേകതയാണ്. ഗുരു അമ്മന്നൂർ മാധവചാക്ക്യാർ നിരവധി അരങ്ങുകളിൽ അവതരിപ്പിച്ച് ലോകപ്രശസ്തി നേടിയ ഭാഗമാണിത്.
ബാലിയായി ഗുരു അമ്മന്നൂർ കുട്ടൻ ചാക്ക്യാരും സുഗ്രീവനായി ഡോ. അമ്മന്നൂർ രജനീഷ്
ചാക്യാരും രംഗത്തുവന്നു. പി.കെ ഹരീഷ് നമ്പ്യാർ, നേപഥ്യ ജിനേഷ് നമ്പ്യാർ,
ശരത്ത് നാരായണൻ നമ്പ്യാർ എന്നിവർ മിഴാവും, ഇന്ദിര നങ്ങ്യാർ, ദേവി നങ്ങ്യാർ ഡോ അപർണ നങ്ങ്യാർ എന്നിവർ താളവും കൈകാര്യം ചെയ്തു. നന്ദൻ മാരാർ ജയന്മാരാർ എന്നിവർ ഇടയ്ക്കവാദനം ചെയ്തു. കലാമണ്ഡലം സതീശൻ ചുട്ടി കൈകാര്യം ചെയ്തു. ബ്രഹ്മശ്രീ നടുമ്പിള്ളി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട് പുത്തില്ലത്ത് രഘു നമ്പൂതിരി എന്നിവർ പാരമ്പര്യ കൂടിയാട്ട പ്രവർത്തകരെ അനുമോദിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




