കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു

കാറളം : കാറളം വി.എച്ച്.എസ്.എസ് ഒന്നാം വർഷ വിദ്യാർത്ഥികൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു. പ്രിൻസിപ്പൽ വീണ ജെ.എസ് ‘ഗാന്ധിസം’ മാസികയുടെ പ്രകാശനം നിർവഹിച്ചു.

ഇംഗ്ലീഷ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ പ്രത്യേക പഠനപ്രവർത്തനത്തിന്റെ ഭാഗമായി, “മഹാത്മാക്കളെ അടുത്തറിയുക “എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികൾ മാസിക ഒരുക്കി. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജീവിതവും സ്വാതന്ത്ര്യസമരവും, ഇന്ത്യയുടെ പുരോഗതിക്കായുള്ള സംഭാവനകളും മാസികയിൽ വിശകലനം ചെയ്തിട്ടുണ്ട്.

എഡിറ്റോറിയൽ സമിതിയുടെ നേതൃത്വത്തിൽ മൂന്ന് ആഴ്ചകളിലെ പരിശ്രമഫലമായി, സ്വാതന്ത്ര്യദിനാഘോഷത്തിന് മുൻപേ മാസിക പൂർത്തിയാക്കി. ഒന്നാം വർഷ വിദ്യാർത്ഥികളായ അനന്യ ലക്ഷ്മി, അന്ന, ശിവനന്ദു, സിക്ത, അനന്യ, സജിൻ എന്നിവർ മാസികയുടെ നിർമ്മാണത്തിന് നേതൃത്വം നൽകി. ഇംഗ്ലീഷ് അധ്യാപിക ശ്രീമതി ഐശ്വര്യ പി.യുടെ മാർഗ്ഗനിർദേശങ്ങൾ വിദ്യാർത്ഥികൾക്ക് പ്രചോദനമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page