ഏഴാം കേരള ഗേൾസ് ബറ്റാലിയൻ തൃശൂർ നയിക്കുന്ന സംയോജിത വാർഷിക പരിശീലന ക്യാമ്പ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ മെയ്‌ 19 മുതൽ 28 വരെ

ഇരിങ്ങാലക്കുട : 2023-24 അദ്ധ്യായന വർഷം തുടങ്ങാനിരിക്കെ ആദ്യത്തെ സംയോജിത വാർഷിക പരിശീലന ക്യാമ്പ് (CATC) സെന്റ്റ്‌ ജോസഫ്സ് കോളേജ് (ഓട്ടോണമസ്), ഇരിങ്ങാലക്കുടയിൽ നടത്തുന്നു. തൃശൂർ ഏഴാം കേരള ഗേൾസ് ബറ്റാലിയൻ ആണ് ക്യാമ്പ് നടത്തുന്നത്. മെയ്‌ 19ന് തുടങ്ങി 28ന് അവസാനിക്കുന്ന പരിശീലന ക്യാമ്പിൽ പതിനേഴു വിദ്യാഭ്യാസസ്ഥാപനങ്ങളിലേതായി 600-ഓളം കേഡറ്റുകളും ഓഫീഷ്യൽസും പങ്കെടുക്കും. ബറ്റാലിയൻ കമാന്റിംഗ് ഓഫീസർ ലഫ്റ്റനന്റ് കേണൽ ബിജോയ് ബി. ക്യാമ്പ് നയിക്കും.

ഡ്രിൽ, ആയുധപരിശീലനം, ഫയറിംഗ് സെഷൻ, ദുരന്ത നിവാരണ പരിശീലന ക്ലാസുകൾ, ഭൂപട പഠനം, തുടങ്ങിയ മിലിട്ടറിവിഷയങ്ങളും മറ്റു ബോധവൽക്കരണ ക്ലാസുകളും നടക്കും. വിവിധ വിഭാഗങ്ങളിൽ നിന്നായി നിരവധി വിദഗ്ദർ ക്യാമ്പിൽ ക്ലാസുകൾ നയിക്കും. സാമൂഹിക ഉത്തരവാദിത്തം ശീലിക്കാനുതകുന്ന പരിപാടികളും ക്യാമ്പിലുണ്ട്.

കേവലം സൈനിക പരിശീലനം കൂടാതെ, കേഡറ്റുകളിൽ നിസ്വാർത്ഥത, സത്യസന്ധത, അച്ചടക്കം, കഠിനാധ്വാനം, ആത്മവിശ്വാസം എന്നി നേതൃത്വഗുണങ്ങൾ നേടിയെടുക്കാനും എൻ സി സി ക്യാമ്പുകൾ സഹായിക്കുന്നു. അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ മേജർ ഗായത്രി കെ നായർ , ക്യാപ്റ്റൻമാരായ ലിറ്റി ചാക്കോ, സിജി കെ എം , ലഫ്റ്റനന്റുമാരായ അനു ഡി ആലപ്പാട്ട്, ജിസ്മി, ലവ്ജി കെ എൻ , ഡോ. ഷഹീത കെ എസ്, ഇന്ദു, സുബേദാർ മേജർമാരായ കദം റാണ, രാധാകൃഷ്ണൻ കെ, ഗേൾ കേഡറ്റ് ഇൻസ്ട്രക്ടർ മഞ്ജു മോഹനൻ തുടങ്ങിയവർ നേതൃത്വം നൽകും.

continue reading below...

continue reading below..

You cannot copy content of this page