ഇരിങ്ങാലക്കുട : കൃഷി വകുപ്പ് വിഭാവനം ചെയ്ത ” ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ശാന്തിനികേതൻ സയൻസ് – ഇക്കോ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജയ് കുമാർ നിർവ്വഹിച്ചു.
ജൈവ കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ചും , വിഷരഹിത പച്ചക്കറികൾ വരുത്ത ദോഷങ്ങളെക്കുറിച്ചും, ജൈവ കൃഷി പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഉദ്ഘാടന പ്രസംഗത്തിൽ ചെയർപേഴ്സൺ കുട്ടികളോട് വ്യക്തമാക്കി.
കൃഷി ഓഫീസർ ഉണ്ണി, എസ്.എൻ. ഇ.എസ് സെക്രട്ടറി ജ്യോതിഷ് കുമാർ , ജോ. സെക്രട്ടറി ടി.വി. പ്രദീപ്, മാനേജർ പ്രൊഫ എം.എസ്. വിശ്വനാഥൻ, പ്രിൻസിപ്പാൾ പി.എൻ. ഗോപകുമാർ , ട്രഷറർ എം.കെ. സുബ്രഹ്മണ്യൻ, കെ.കെ.സജിതൻ , എസ്. എം. സി. ചെയർമാൻ പി.എസ്. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
സ്കൂൾ ഹെഡ് മിസ്ട്രസ് സജിത അനിൽ കുമാർ , സയൻസ് അധ്യാപികമാരായ എൻ.ആർ. ദിവ്യ, ഇ.എ. പ്രിൻസി , നിമിഷ , സിന്ധു അനിരുദ്ധൻ, പി.ആർ. നിമ്മി എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com