ദേശീയ നേതാക്കൾക്കെതിരെയുള്ള കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുടയിൽ പ്രതിഷേധം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എൻ എഫ് ഐ ഡബ്ലിയു ദേശീയ ജനറൽ സെക്രട്ടറി ആനി രാജയ്ക്കും നേതാക്കൾക്കും എതിരെ രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.

സിപിഐ മണ്ഡലം സെക്രട്ടറി പി മണി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് സുമതി തിലകൻ അധ്യക്ഷത വഹിച്ചു. എ ഐ എസ് എഫ് മണ്ഡലം സെക്രട്ടറി മിഥുൻ പൊട്ടക്കാരൻ അഭിവാദ്യങ്ങൾ നേർന്നു സംസാരിച്ചു. മണ്ഡലം ട്രഷറർ പ്രിയ സുനിൽ സ്വാഗതവും, മണ്ഡലം ജോയിന്‍റ് സെക്രട്ടറി സുധ ദിലീപ് നന്ദിയും പറഞ്ഞു.

You cannot copy content of this page