മുരിയാട് സീയോൻ കൂടാരത്തിരുന്നാൾ 29, 30 തീയതികളിൽ ആഘോഷിക്കും

മുരിയാട് : ലോകമെമ്പാടുമുള്ള എംപറർ ഇമ്മാനുവൽ ചർച്ച് (സീയോൻ) സഭ വിശ്വാസിക ളുടെ പ്രത്യാശാകേന്ദ്രമായ മുരിയാട് സീയോനിലെ പ്രശസ്‌തമായ കൂടാരത്തിരുന്നാൾ വിപുലമായ പരിപാടികളോടെ 29, 30 തീയതികളിൽ ആഘോഷിക്കും.

ബുധനാഴ്‌ച ഉച്ചകഴിഞ്ഞു 3.30 നു ബൈബിൾ സംഭവങ്ങളെ ആധാരമാക്കി കുട്ടികൾ ഒരുക്കുന്ന ദൃശ്യാവിഷകാരങ്ങൾ, ഡിസ്പ്ലേകൾ, ബാൻറ് വാദ്യങ്ങൾ എന്നിവയുടെ അകമ്പ ടിയോടെ മുരിയാട് ദേശം വലം വച്ചു നടത്തുന്ന ഭക്തി നിർഭരമായ ഘോഷയാത്ര തിരുന്നാളിൻറെ പ്രധാന പരിപാടികളിലൊന്നാണെന്ന് ബ്രദർ തോമസ് ജോസഫ്, എൽദോ കെ മാത്യു, ജോസ് മാത്യു എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.



കേരളത്തിനു അക ത്തും പുറത്തുനിന്നുമായി ആയിരകണക്കിന് ആളുകൾ ഇതിൽ പങ്കെടുക്കും. സമാപന ദിനമായ 30ന് രാവിലെ മുതൽ സീയോൻ കാമ്പസിൽ ദിവ്യബലി, വചന ശുശ്രൂഷ, ദൈവാ രാധന, സ്നേഹവിരുന്ന്, കലാപരിപാടികൾ എന്നിവ നടക്കും. തിരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി സീയോൻ കാമ്പസും വിശ്വാസികളുടെ ഭവനങ്ങളും ദീപാലങ്കാരങ്ങൾ കൊണ്ടും ബൈബിൾ സംഭവങ്ങളെ അടിസ്‌ഥാനമാക്കിയുള്ള കലാനിർമ്മിതികൾകൊണ്ടും ആകർഷകമാക്കിയിട്ടുണ്ട്.

ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നും ദേശ ഭാഷ വർണ്ണ വർഗ്ഗ ഭേദമെന്യേ വിശ്വാസികൾ കുടുംബ സമേതം ഒത്തുചേരുന്ന സഭയിലെ ഏറ്റവും പ്രധാന തിരുന്നാളാണ് മുരിയാട് കൂടാരത്തിരുന്നാൾ. ഈ മാസം 18 മുതൽ തിരുന്നാളിന് ഒരുക്കമായി വിവിധ ഭാഷകളിലുള്ള വചന ശുശ്രൂക്ഷകളും ദൈവാരാധനയും മറ്റ് പ്രാർഥനകളും ആരംഭിച്ചു.



മുരിയാട് പ്രദേശത്ത് നടപ്പിലാക്കിയ സാമൂഹ്യ പ്രതിബദ്ധതാപദ്ധതികൾ ഈ വർ ഷത്തെ തിരുന്നാളിൻറെ എടുത്തു പറയത്തക്ക മറ്റൊരു പ്രത്യേകതയും പുതിയൊരു മാതൃകയുമാണ്. മുരിയാട് സ്‌കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകിയ കിഡ്‌സ് പാർക്ക്, കോൺവെൻറിനു സമീപത്തേ റോഡ് ടൈൽവിരിച്ച് സഞ്ചാരയോഗ്യമാക്കിയതുമെല്ലാം ഇതിൽ പെടുമെന്നും ഭാരവാഹികൾ പറഞ്ഞു.



ഈജിപ്‌തിൻറെ അടിമത്തത്തിൽ നിന്നും വീണ്ടെടുക്കപ്പെട്ട ദൈവജനം വാഗ്ദാന ദേശത്തേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ദൈവത്തോടൊപ്പം കൂടാരങ്ങളിൽ വസിച്ചു എന്നതിൻറെ അനുസ്‌മരണവും സകല പാപങ്ങളിൽ നിന്നും വീണ്ടെടുക്കപ്പെടുന്ന ദൈവമക്കളും ദൈവവുമായി സംഭവിക്കാനിരിക്കുന്ന പുനഃസംഗമത്തിൻറേയും സഹവാസത്തിൻറേയും മുന്നാസ്വാദനമായാണ് സീയോൻസഭ അംഗങ്ങൾ ഈ തിരുന്നാൾ ആഘോഷിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page