ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് തല മാലിന്യമുക്ത ശുചിത്വ പ്രഖ്യാപനവും, ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി യിൽ ഉൾപ്പെടുത്തി നവീകരിച്ച ശാന്തിനികേതൻ ഹാളിൻ്റെ ഉദ്ഘാടനവും ഏപ്രിൽ 3-ാം തിയ്യതി രാവിലെ 9.30ന് ഇരി ങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ വെച്ച് തൃശ്ശൂർ സബ്ബ് കളക്ടർ അഖിൽ വി. മേനോൻ ഐ.എ.എസ് നിർവ്വഹിക്കുന്നു.
ചടങ്ങിൽ വെച്ച് ഗ്രാമപഞ്ചായത്തുകളിൽ നിന്നും മാലിന്യ നിർമ്മാർജ്ജനവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുത്ത മാതൃകകളുടെ അവതരണവും, ഗ്രാമപഞ്ചായത്ത് തലത്തിൽ മികച്ച പ്രവർത്തനം കാഴ്ച്‌ച വെച്ച സ്ഥാപനങ്ങളെ/ വ്യക്തികളെ ആദരിക്കുകയും ചെയ്യുമെന്ന് ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
നവീകരിച്ച ശാന്തിനികേതൻ ഹാളിൽ 150 പേർക്ക് ഇരിപ്പിട സൗകര്യമുണ്ട്. പരിശീലനപരിപാടികൾ സംഘടിപ്പിക്കാനുള്ള സൗകര്യങ്ങൾ ഇവിടെയുണ്ട്. ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടന്ന വാർത്ത സമ്മേളനത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലൻ, വൈസ് പ്രസിഡന്റ് കെ എസ് രമേശ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ടി കിഷോർ, എക്സ്റ്റൻഷൻ ഓഫീസർ ലവിൻ ഡിസെൽവ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive