ഇരിങ്ങാലക്കുട : ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ നിയോജകമണ്ഡലം തല വിദ്യാഭ്യാസ പുരസ്കാര വിതരണം ‘ആദരം 2025’ ജൂലൈ 5 ന് നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഉച്ചയ്ക്ക് 1മണി മുതൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിലാണ് ആദരം 2025 നടക്കുന്നത്. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുമാണ് പുരസ്കാരം സമർപ്പിക്കുന്നത്.
ഇതോടൊപ്പം കീം പരീക്ഷയിൽ മികച്ച വിജയം നേടിയ ഇരിങ്ങാലക്കുട സ്വദേശികളായ ഹരികിഷൻ ബൈജു, അഭിനവ് കെ എസ്, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ മാർക്കും കരസ്ഥമാക്കിയ ഫദ്വഫാത്തിമ, പഠന വൈകല്യത്തെ അതിജീവിച്ച് ഇംഗ്ലീഷിൽ പുസ്തകം രചിച്ച നാലാം ക്ലാസുകാരൻ ഫിദൽ പി എസ് എന്നിവരെ ചടങ്ങിൽ മന്ത്രി പ്രത്യേകം ആദരിക്കും. സിവിൽ സർവീസ് പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ ഗംഗ ഗോപി മുഖ്യാതിഥി ആയിരിക്കും. മുഴുവൻ വിദ്യാർഥികളെയും രക്ഷകർത്താക്കളെയും അധ്യാപകരെയും വിദ്യാഭ്യാസ പ്രവർത്തകരെയും ആദരം 2025 ലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive