കുഴിക്കാട്ടുശ്ശേരി : അടിയന്തിരാവസ്ഥക്ക് അമ്പതാണ്ട് പൂർത്തിയാകുന്ന സാഹചര്യത്തിൽ കുഴിക്കാട്ടുശ്ശേരി ഗ്രാമിക ചർച്ചാവേദി 5 ശനിയാഴ്ച 4 മണിക്ക് പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. മുൻ നക്സലൈറ്റ് പ്രവർത്തകനും ഗ്രാമികയുടെ പ്രസിഡണ്ടുമായ പി.കെ.കിട്ടൻ, അടിയന്തിരാവസ്ഥയിൽ 17 മാസക്കാലത്തെ ജയിൽവാസത്തിൻ്റെയും ഒരു മാസത്തിലേറെ നീണ്ട തൃശൂരിലെ കോൺസൻട്രേഷൻ ക്യാമ്പിലെയും അനുഭവങ്ങൾ പങ്കുവക്കുന്നു. അടിയന്തിരാവസ്ഥ തടവുകാരനും സി. പി. ഐ. (എം.എൽ) റെഡ്ഫ്ലാഗ് സംസ്ഥാന സെക്രട്ടറിയുമായ പി.സി. ഉണ്ണിച്ചെക്കൻ അദ്ധ്യക്ഷനാകും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive