ചലച്ചിത്രം : രാജ്യത്തിന്‍റെ സമകാലീന സാഹചര്യങ്ങളെ അടയാളപ്പെടുത്തുന്ന ചിത്രം എന്ന് നിരൂപകർ സാക്ഷ്യപ്പെടുത്തിയ സുധീർ മിശ്രയുടെ ഹിന്ദി ചിത്രം ” അഫ്യാഹ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ആഗസ്റ്റ് 25 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.
അമേരിക്കയിൽ നിന്ന് മടങ്ങിയ പരസ്യ സംവിധായകൻ റഹാബ് അഹമ്മദും രാഷ്ട്ര വികാസ് പാർട്ടിയുടെ യുവജന വിഭാഗം നേതാവ് വിക്കി സിംഗിന്‍റെ ഭാവിവധു നിവിയും സോഷ്യൽ മീഡിയയിലെ വ്യാജ സന്ദേശത്തിന് ഇരകളായി മാറുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. 2023 ൽ തീയേറ്ററുകളിൽ എത്തിയ 126 മിനിറ്റുള്ള ചിത്രത്തിന്‍റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ ..
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O