മുഖം മിനുക്കാൻ കലാനിലയം, മൂന്ന് കോടിയിലേറെ രൂപയുടെ ഓഡിറ്റോറിയ നവീകരണത്തിന് കേന്ദ്ര സഹായം തേടി എം.പി ടി.എൻ പ്രതാപൻ

ഇരിങ്ങാലക്കുട : 60 വർഷത്തോളം പഴക്കമുള്ള ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിന്‍റെ ഓഡിറ്റോറിയ നവീകരണത്തിന് കേന്ദ്ര സഹായം തേടി എം.പി ടി.എൻ പ്രതാപൻ കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി കിഷൻ റെഡിക്ക് നിവേദനം സമർപ്പിച്ചു.

കലാനിലയ ഓഡിറ്റോറിയ നവീകരണം സാധ്യമാവുന്നതോടെ കൂടുതൽ അവതരണങ്ങൾക്ക് സാധ്യത ഏറുകയും അതുവഴി കൾച്ചറൽ ടൂറിസത്തിന്‍റെ ഭാഗമാകാൻ കലാനിലയത്തിന് കഴിയുമെന്ന് കലാനിലയം സെക്രട്ടറി സതീഷ് വിമലൻ പറഞ്ഞു

മൂന്ന് കോടിയിലേറെ രൂപയുടെ നവീകരണ പദ്ധതിക്ക് കേന്ദ്ര സഹായം ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്. കളരിയും ഓഫീസ് കെട്ടിടവും കൂടി ഉൾപ്പെടുത്തിയാണ് ഓഡിറ്റോറിയ നവീകരണം രൂപകല്പന ചെയ്തിട്ടുള്ളത്.

കളരി നവീകരണം ഉണ്ണായിവാര്യർ സ്മാരക കലാനിലയത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് വലിയ ഒരു മുതൽക്കൂട്ട് ആവുമെന്ന് കലാനിലയം പ്രിൻസിപ്പൽ ഇൻചാർജ് കലാമണ്ഡലം ശിവദാസ് അഭിപ്രായപ്പെട്ടു.

continue reading below...

continue reading below..

ആറന്മുള വാസ്തുവിദ്യ ഗുരുകുലം തയ്യാറാക്കിയ വിശുദ്ധ പദ്ധതി രേഖയാണ് നിവേദനത്തിന്‍റെ കൂടെ എം.പി ടി.എൻ പ്രതാപൻ കേന്ദ്ര മന്ത്രിക്ക് സമർപ്പിച്ചത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O