പുല്ലൂർ : മൂവാറ്റുപുഴ എം.സി റോഡിൽ ട്രെയിലർ ലോറിയും പിക്കപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പിക്കപ്പ് ഡ്രൈവറായ പുല്ലൂർ വാച്ചാക്കുളം പരേതനായ വർഗീസ് മകൻ അനിൽ (43) മരിച്ചു. പുല്ലൂർ ചമയം നാടകവേദി സെക്രട്ടറിയും പുല്ലൂർ സർവീസ് സഹകരണ ബാങ്ക് മുൻ ഭരണസമിതി അംഗവുമായിരുന്നു അനിൽ.
ഇലട്രിക്കൽ ടെക്നീഷ്യനായ നിൽ ജോലി ആവശ്യവുമായി ചങ്ങനാശ്ശേരിയിൽ നിന്നും വരുന്ന വഴി വെള്ളിയാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെ എം.സി റോഡിൽ ഉന്നകുപ്പക്ക് സമീപം കൂത്താട്ടുകുളം ഭാഗത്തേക്ക് പോകുകയായിരുന്നു കണ്ടെയ്നർ ലോറിയുമായാണ് അനിൽ ഓടിച്ചിരുന്ന പിക്കപ്പ് കൂട്ടിയിടിച്ചത്. നിർത്താതെ പോയ ട്രെയിലർ ലോറിയെ കൂത്താട്ടുകുളത്ത് നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അനിലിനെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
പരേതയായ ലീലയാണ് അമ്മ . രേഖ ഭാര്യയും ആർദ്ര, അലീന, ആരണ്യ, അലേഖ എന്നിവർ മക്കളുമാണ്. പുല്ലൂർ ചമയം നഗറിന് അടുത്ത് വീട് നിർമ്മാണം പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിൽ ആയിരുന്നു അനിൽ വർഗ്ഗീസ്.
അനിൽ വർഗീസിന്‍റെ മൃതശരീരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3 മണി മുതൽ 5 മണി വരെ പുല്ലൂർ ചമയം നഗറിലുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും, തുടർന്ന് തുറവൻകാട് പള്ളിയിൽ അടക്കം ചെയ്യുന്നതാണ്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O