ഇരിങ്ങാലക്കുട : കൽപ്പറമ്പിൽ കുഞ്ഞിനെ മുലയൂട്ടുന്നതിനിടെ ഇടിമിന്നലേറ്റ് കേൾവി നഷ്ടപ്പെട്ട യുവതിയെ മന്ത്രി ഡോ. ആർ ബിന്ദു വീട്ടിൽ സന്ദർശിച്ച് സമാശ്വസിപ്പിച്ചു.
പൂമംഗലം ഗ്രാമപഞ്ചായത്തിലെ കൽപ്പറമ്പ് പ്രദേശത്ത് പൂനത്ത് സുബീഷിന്റെയും ഐശ്വര്യയുടെയും വീട്ടിലാണ് മന്ത്രി ഡോ. ബിന്ദു സന്ദർശിച്ചത്. ആറു മാസം പ്രായമുളള കുഞ്ഞിന് വീടിനകത്തിരുന്ന് മുലയൂട്ടുമ്പോൾ ഇടിമിന്നലേറ്റാണ് ഐശ്വര്യയുടെ കേൾവി നഷ്ടമായത്. ഒപ്പം ഐശ്വര്യയുടെ തലമുടി കരിഞ്ഞു പോവുകയും പൊള്ളലേൽക്കുകയും ചെയ്തിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വിജയലക്ഷ്മി വിനയചന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് തമ്പി എന്നിവരും മന്ത്രി ഡോ. ബിന്ദുവിനെ അനുഗമിച്ചു. ചികിത്സയ്ക്ക് വേണ്ട കാര്യങ്ങളെല്ലാം ചെയ്തു നൽകാൻ മന്ത്രി നിർദ്ദേശം നൽകി.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews