കല്ലേറ്റുംകരയിൽ ബസ്സും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ മുരിയാട് സ്വദേശി സുഭാഷ് മരിച്ചു. ടിപ്പർ ഡ്രൈവർ ആയിരുന്നു

കല്ലേറ്റുംകരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മുരിയാട് 16-ാം വാർഡ് തങ്കരാജ് കോളനിയിലെ രാമു എന്ന് വിളിക്കുന്ന സുഭാഷ് (48) മരിച്ചു
തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ മേൽപ്പാലത്തിന് സമീപം വാലപ്പൻ പടിയിലാണ്‌ അപകടം സംഭവിച്ചത്

കല്ലേറ്റുംകര : കല്ലേറ്റുംകര ആളൂർ റോഡിൽ മേൽപ്പാലത്തിന് സമീപം വാലപ്പൻ പടിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികൻ മുരിയാട് തങ്കരാജ് കോളനി കാടുമാക്കൽ വീട്ടിൽ പരമേശ്വരൻ മകൻ രാമു (സുഭാഷ്) (48) മരിച്ചു. ടിപ്പർ ഡ്രൈവറാണ്. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു അപകടം . ഇരിങ്ങാലക്കുടയിൽ നിന്നും വെള്ളിക്കുളങ്ങരയിലേക്ക് പോകുകയായിരുന്ന ജോസ്കോ ബസ്സും എതിർ ദിശയിൽ നിന്നും വന്ന ബൈക്കും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുനെന്നു പറയുന്നു.

ആളൂർ പോലീസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മുരിയാട് 16-ാം വാർഡ് തങ്കരാജ് കോളനിയിലെ രാമു എന്ന് വിളിക്കുന്ന സുഭാഷ് ആണ് മരിച്ചത്. ഭാര്യ രജിത, രണ്ടു കുട്ടികൾ ഉണ്ട്.

രണ്ടു ദിവസം മുൻപാണ് ആളൂർ മാള വഴിയിൽ കെ.എസ്.ആർ.ടി.സി ബസ്സും സ്കൂട്ടറും തമ്മിലിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചത്.

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O