ഇരിങ്ങാലക്കുട : മാപ്രാണം വാതിൽമാടം കോളനിയിലെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്ന നാല് കുടുംബങ്ങൾക്ക് സ്ഥലവും വീടും നിർമിച്ചു നൽകുമെന്ന് മന്ത്രി ഡോ ആർ ബിന്ദു. വാതിൽമാടം കോളനിയിലെ മണ്ണിടിച്ചിൽ വിഷയം സംബന്ധിച്ച് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കുടുംബങ്ങളെ മറ്റൊരുസ്ഥലത്തേക്ക് പുനരധിവസിപ്പിക്കുന്നതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും, സ്ഥലം അവർക്ക് തീറു വാങ്ങുവാനുള്ള നടപടികൾ പൂർത്തീകരിച് അവർക്ക് അനുവദിക്കപ്പെട്ട പണം എത്രയും പെട്ടന്ന് ലഭ്യമാക്കാമെന്നും തഹസീൽദാർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തഹസീൽദാർ,റവന്യു ഉദ്യോഗസ്ഥർ ,പൊതുമരാമത്ത് ഉദ്യോഗസ്ഥർ,സോയിൽ കൺസർവഷൻ ഉദ്യോഗസ്ഥർ വാർഡ് കൗൺസിലർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. എല്ലാ കുടുംബങ്ങളിലെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിട്ടുണ്ടെന്നും, താത്കാലികമായി സുരക്ഷിതമായൊരിടത്തേക്ക് മാറി താമസിക്കാം എന്ന് യോഗത്തിൽ അവർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O