ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മാതൃ – ശിശു സംരക്ഷണ വിഭാഗത്തിൽ അഞ്ച് കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾ : മന്ത്രി ഡോ. ആർ ബിന്ദു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന മാതൃ-ശിശു സംരക്ഷണ വിഭാഗത്തിൽ 4,75,38,000 രൂപയുടെ വിപുലീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ആശുപത്രി വികസന സമിതി യോഗം ഉദ്ഘാടനം ചെയ്യ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന കെട്ടിടത്തിൻ്റെ അറ്റകുറ്റപണികളോടൊപ്പം രണ്ടാം നിലയുടെ നിർമ്മാണവും നടത്തും.

കൂടുതൽ വാർഡുകൾ, പേ വാർഡ് റൂമുകൾ, റാമ്പ് റൂം, സ്റ്റെയർ റൂം എന്നിവക്ക് പുറമേ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ എൻ.ഐ.സി.യു വും അനുബന്ധ സൗകര്യങ്ങളും ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കും.

എൻ.എച്ച്.എം ഫണ്ട് ഉപയോഗപ്പെടുത്തിയാണ് നിർമ്മാണം നടക്കുക. ഒന്നര വർഷത്തിൽ നിർമ്മാണ പൂർത്തീകരണം ലക്ഷ്യമിടുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കും

You cannot copy content of this page