ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ അനുവദിച്ച് ഉത്തരവായതായി മന്ത്രി ഡോ. ആർ ബിന്ദു – പുതിയതായി മറ്റു 3 സർവീസുകൾ കൂടി ഉടൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ നിന്നും കോയമ്പത്തൂരിലേക്ക് കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ അനുവദിച്ച് ഉത്തരവായതായി ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രിയും മണ്ഡലം എം എൽ എ യുമായ ഡോ. ആർ ബിന്ദു അറിയിച്ചു.


ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ഇരിങ്ങാലക്കുട കെ എസ് ആർ ടി സി യൂണിറ്റിന് നിരവധി പുതിയ സർവീസുകളാണ് അനുവദിച്ചതെന്നും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ കെ എസ് ആർ ടി സിയ്ക്ക് മുഖ്യപരിഗണനയാണ് നൽകി വരുന്നതെന്നും മന്ത്രി പറഞ്ഞു.

പുതുതായി ആരംഭിക്കുന്ന കോയമ്പത്തൂർ സർവീസ് ഇരിങ്ങാലക്കുടയിൽ നിന്നും രാവിലെ 5.45 ന് പുറപ്പെടും. തൃശ്ശൂർ, വടക്കുംഞ്ചേരി, പാലക്കാട്‌, വാളയാർ വഴി 10.05 ന് കോയമ്പത്തൂരിൽ എത്തും. കോയമ്പത്തൂരിൽ നിന്നും തിരികെ 10.35 ന് പുറപ്പെടുന്ന ബസ് ഇതേ റൂട്ടിലൂടെ ഉച്ചതിരിഞ്ഞു 3 മണിയ്ക്ക് ഇരിങ്ങാലക്കുടയിലെത്തും.

തുടർന്ന് 3.30 ന് ഇരിങ്ങാലക്കുടയിൽ നിന്നും പുറപ്പെടുന്ന ബസ് രാത്രി 7.55 ന് കോയമ്പത്തൂരിൽ എത്തിച്ചേരുകയും രാത്രി 8.25 ന് തിരികെ പുറപ്പെട്ട് അർദ്ധരാതി 12.40 ന് ഇരിങ്ങാലക്കുടയിൽ സർവീസ് അവസാനിപ്പിക്കുകായും ചെയ്യും. ഉടൻ തന്നെ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

മതിലകത്തു നിന്ന് ആരംഭിച്ച് ഇരിങ്ങാലക്കുട, മുരിയാട്, പുതുക്കാട് വഴി മണ്ണുത്തി കാർഷിക സർവ്വകലാശാലയിലേയ്ക്കും, ഇരിങ്ങാലക്കുടയിൽ നിന്നാരംഭിച്ച് നെടുമ്പാൾ, പുതുക്കാട് വഴി വെള്ളാനിക്കോട്ടേയ്ക്കും, മൂന്നു പീടികയിൽ നിന്നാരംഭിച്ച് പടിയൂർ, ഇരിങ്ങാലക്കുട, പെരുമ്പിള്ളിശ്ശേരി വഴി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്കും പുതിയതായി 3 സർവീസുകൾ കൂടി ഉടൻ ആരംഭിക്കുമെന്നും മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു.


You cannot copy content of this page