ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തിൻ്റെ ഭാഗമായി ഗ്രന്ഥശാല കൂട്ടായ്മ തയ്യാറാക്കിയ സംഗീത ആൽബം ‘ആകാശപ്പൂക്കൾ’ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നിർവ്വാഹക സമിതി അംഗം പി. തങ്കവും ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഹാരിഫാബിയും ചേർന്ന് പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രൊഫ. എം.ഹരിദാസ് അധ്യക്ഷത വഹിച്ചു. കെ. രാമചന്ദ്രൻ സാംസാരിച്ചു.
ലൈബ്രറി കൗൺസിൽ ജില്ലാ കമ്മിറ്റി അംഗം കൂടിയായ ഗാന രചയിതാവ് ഖാദർ പട്ടേപ്പാടം എഴുതിയ വരികൾക്ക് സംഗീത സംവിധായകൻ ആർ. എൻ. രവീന്ദ്രനാണ് ഈണം നൽകിയത്. ആലാപനം ഹസീന. വായനാപക്ഷാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 19 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com