ബി.ജെ.പി 29-ാം വാർഡിന്‍റെ നേതൃത്വത്തിൽ പരീക്ഷയിൽ ഉന്നതവിജയം നേടിയവരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവരെയും ആദരിച്ചു

കണ്ഠേശ്വരം : മോദി സർക്കാരിന്‍റെ ഒമ്പതാം വാർഷികത്തിന്‍റെ ഭാഗമായി 2023 എസ്.എസ്.എൽ.സി സി.ബി.എസ്.ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയവർക്കും വിവിധ മേഖലയിൽ കഴിവ് തെളിയിച്ചവർക്കും ബി.ജെ.പി 29-ാം വാർഡിന്‍റെ നേതൃത്വത്തിൽ കണ്ഠേശ്വരം എൻ.എസ്.എസ് കരയോഗത്തിൽ വച്ച് കുട്ടികളെ ആദരിക്കലും ട്രോഫി വിതരണവും നടത്തി. ബി.ജെ.പി ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട്‌ കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം നിർവഹിച്ചു.,

continue reading below...

continue reading below..


കൗൺസിലർ അമ്പിളി ജയൻ അദ്ധക്ഷത വഹിച്ചു . മുതിർന്ന കാര്യകർത്താവായ വിജയരാഘൻ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ സേലം വിനായക ഹോമിയോപതിക് മെഡിക്കൽ കോളേജിൽ നിന്നും ഗോൾഡ് മേഡലോടെ ഫസ്റ്റ് റാങ്ക് നേടിയ നിവേദ്യ ഉദയനും, കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ പി.എച്ച്.ഡി നേടിയ കണ്ടശ്വരം സ്വദേശി ഡോ മോഹനകൃഷ്ണനെയും ആദരിക്കുകയുണ്ടായി.


രാജീവ്‌ വി വി, സന്തോഷ്‌ സി എം, ദിൽ മുകുന്ദു, ഗോപികൃഷ്ണൻ, അർജുനൻ കെ ജി, നീലങ്ങാട്ടിൽ സതീശൻ എന്നിവർ പരിപാടിക്ക് നേതൃത്വം കൊടുത്തു. ശരത് സ്വാഗതവും, കൗൺസിലർ സ്മിത കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page