ഇരിങ്ങാലക്കുട : 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഡിസംബർ 18 , 19 , 20 തിയതികളിൽ ഇരിങ്ങാലക്കുട ടൗണിൽ വെച്ച് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഏരിയ തല സംഘാടക സമിതി രൂപീകരണ യോഗം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ വെച്ച് സിപിഐഎം ജില്ലാ കമ്മിറ്റിയംഗവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ ആർ. ബിന്ദു നിർവ്വഹിച്ചു. ജില്ല കമ്മിറ്റി അംഗം അഡ്വ. കെ.ആർ വിജയ അദ്ധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കുന്ന ഏരിയാ സമ്മേളനം സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗം എൻ ആർ ബാലൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ 18 19 ദിവസങ്ങളിൽ പ്രതിനിധി സമ്മേളനം സീതാറാം യെച്ചൂരി നഗറിൽ നടക്കും. ഡിസംബർ 20ന് പൊതുസമ്മേളനം കോടിയേരി ബാലകൃഷ്ണൻ നഗറിലും നടക്കും.
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സെമിനാറുകൾ, കലാകായിക മത്സരങ്ങൾ, കാവ്യസന്ധ്യ, സാംസ്കാരിക സമ്മേളനം, റെഡ് വളണ്ടിയർ മാർച്ച്, പ്രകടനം എന്നിവയുണ്ടായിരിക്കും
ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, ഏരിയ സെക്രട്ടറി വി.എ മനോജ് കുമാർ, മുൻ എം.എൽ.എ കെ. യു അരുണൻ മാസ്റ്റർ, അഡ്വ. സി.കെ ഗോപി, തങ്കപ്പൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഡോ. ആർ ബിന്ദു ചെയർമാനും വി.എ മനോജ് കുമാർ കൺവീനറും, അഡ്വ. കെ.ആർ വിജയ ട്രഷററുമായിട്ടുള്ള 501 അംഗ ജനറൽ കമ്മിറ്റിയും ,111 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും സംഘാടക സമിതിയുടെ ഭാഗമായി തിരഞ്ഞെടുത്തു. യോഗത്തിന് ജയൻ അരിമ്പ്ര സ്വാഗതവും ഡോ. കെ.പി ജോർജ് നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com