തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്ക്) ഗൃഹമൈത്രി 2022 പദ്ധതിയിലൂടെ രണ്ടാമത്തെ വീടിന്‍റെ താക്കോൽദാനം കരുവന്നൂരിൽ നടത്തി

കരുവന്നൂർ : തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് സാമൂഹ്യക്ഷേമ പ്രവർത്തനത്തിന്‍റെ ഭാഗമായി ഗൃഹമൈത്രി 2022 പദ്ധതിയുടെ രണ്ടു വീടുകളിൽ രണ്ടാമത്തെ വീടിന്‍റെ താക്കോൽദാനം ട്രാസ്ക് ജോയിന്റ് സെക്രട്ടറി (സോഷ്യൽ വെൽഫയർ കൺവീനർ) ജയേഷ് എങ്ങണ്ടിയൂർ, ട്രാസ്ക് അംഗം ജയന്റെ ഭാര്യയായ സവിതക്കു നൽകിക്കൊണ്ട് നിർവഹിച്ചു. ഇരിഞ്ഞാലക്കുട നഗരസഭാ വാർഡ് 2 ൽ കരുവന്നൂരിലാണ് വീട് നിർമ്മിച്ചു നൽകിയത്.

continue reading below...

continue reading below..


നഗരസഭാ ചെയർപേഴ്സൺ സുജാ സജീവ് കുമാറിൻറെ സാന്നിധ്യത്തിൽ, ട്രാസ്ക് കേന്ദ്ര കമ്മിറ്റി അംഗമായ‌ ഷാനവാസ് എം എം സ്വാഗതവും കേന്ദ്ര കമ്മിറ്റി അംഗമായ തൃതീഷ് കുമാർ, മുൻകാല ഭാരവാഹികൾ ആയിരുന്ന അജയ് പങ്ങിൽ, ഇഖ്ബാൽ കുട്ടമംഗലം, ശ്രീജിത്ത്, മണികണ്ഠൻ എന്നിവർ ആശംസകളും കേന്ദ്ര കമ്മിറ്റി അംഗമായ ധന്യ മുകേഷ് നന്ദിയും അറിയിച്ചു. വാർഡ് മെബർ രാജി, ട്രാസക് അംഗങ്ങളായ മുകേഷ് കാരയിൽ, ഷിജു എന്നിവരും, നഗരസഭാ അംഗങ്ങൾ എന്നിവരും പരിപാടിയിൽ സന്നിഹിതരായിരുന്നു.

You cannot copy content of this page