കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് അനധികൃതമായി പട്ടയം അനുവദിച്ച മുകുന്ദപുരം തഹസീൽദാർ (LA) യുടെ നടപടിയിൽ തൃശൂർ ജില്ല കളക്ടർ അന്വേഷണം പ്രഖ്യാപിച്ചതായി ദേവസ്വം

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം ഭൂമിക്ക് അനധികൃതമായി പട്ടയം അനുവദിച്ച മുകുന്ദപുരം തഹസീൽദാർ (LA) യുടെ നടപടിയിൽ തൃശൂർ ജില്ല കളക്ടർ വി.ആർ കൃഷ്ണ തേജ IAS അന്വേഷണം പ്രഖ്യാപിച്ചതായി ദേവസ്വം അറിയിച്ചു. കൂടൽമാണിക്യം ക്ഷേത്രത്തിന്‍റെ മുൻവശത്തുള്ള ഇരിങ്ങാലക്കുട വില്ലേജിൽ സർവ്വേ നമ്പർ 72/3 ൽ ഉൾപ്പെട്ട 89 സെന്റ് ഭൂമിക്കാണ് ദേവസ്വത്തിന്‍റെ അറിവോ സമ്മതമോ ഇല്ലാതെ മുകുന്ദപുരം തഹസീൽദാർ (LA) പട്ടയം അനുവദിച്ചത്. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കൂടിയായ ആർ.ഡി.ഓ ഈ നടപടി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും പട്ടയം അനുവദിച്ചതിൽ വൻ അഴിമതിയുള്ളതായി ദേവസ്വം ഭരണ സമിതി നേരെത്തെ വിലയിരുത്തിയിരുന്നു.

ഇതിനെതിരെ വിജിലൻസ് അന്വേഷണം ഉൾപ്പെടെ എല്ലാ അന്വേഷണവും ദേവസ്വം ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ദേവസ്വം പ്രിൻസിപ്പൽ സെക്രട്ടറി എം.ജി. രാജമാണിക്യം IAS ആവശ്യപ്പെട്ടതനുസരിച്ചാണ് ദേവസ്വം ഭാരവാഹികളും ബന്ധപ്പെട്ട സെക്ഷൻ ജീവനക്കാരും തിങ്കളാഴ്ച ജില്ലാ കളക്ടറെ കണ്ടതും അതിന്‍റെ ഭാഗമായി അന്വേഷണം പ്രഖ്യാപിച്ചതും. കളക്ടരുടെ ഈ നടപടി ദേവസ്വം സ്വാഗതം ചെയ്യുന്നതായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page