ഇരിങ്ങാലക്കുട : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സ്ഥാപക നേതാവ് എം. ഓ. ജോണിന്റെ ഓർമ്മദിനം ആചരിച്ചു. ഇരിങ്ങാലക്കുട വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ, വൈസ് പ്രസിഡന്റ് പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, ഡീൻ ഷഹീദ്, കെ. ആർ. ബൈജു, യൂത്ത് വിംഗ് പ്രസിഡന്റ് ലിഷോൺ ജോസ്, കെ. ജെ. തോമസ്, ജോസ് മൊയലൻ, ലിന്റോ തോമസ് എന്നിവർ നേതൃത്വം നൽകി.
എം.ഓ ജോൺ ഓർമ്മദിനം ആചരിച്ചു
