ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ഉണ്ണായി വാരിയർ സ്മാരക കലാനിലയത്തിൽ പിഎസ്‌സി അംഗീകൃത കഥകളി വേഷം, കഥകളി സംഗീതം, കഥകളി ചെണ്ട, കഥകളി മദ്ദളം, കഥകളി ചുട്ടി, കോപ്പുപണി എന്നീ വിഷയങ്ങളിൽ ഡിപ്ലോമ കോഴ്സുകളിലേക്കും അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മേൽപ്പറഞ്ഞ വിഷയങ്ങളിൽ ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അതത് വിഷയങ്ങളിൽ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സുകളിലേക്കും ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് ആൺകുട്ടികളായ വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നു.

ഏഴാം ക്ലാസ് വിജയമാണ് ഡിപ്ലോമ കോഴ്സുകളിൽ പ്രവേശനത്തിന് വേണ്ട കുറഞ്ഞ യോഗ്യത. പ്രായപരിധി 18 വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് മുൻഗണന. പരിശീലനവും ഭക്ഷണവും ഒഴികെ താമസസൗകര്യവും സൗജന്യമായിരിക്കും. അംഗീകൃത നിബന്ധനകൾക്ക് വിധേയമായി പ്രതിമാസം 1500 രൂപ സ്റ്റൈപ്പന്റിന് അർഹതയുണ്ടാകും.

കഥകളി വേഷം വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പന്റിനു പുറമേ സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കും. സ്കൂൾ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകും. താല്പര്യമുള്ളവർ രക്ഷിതാവിൻറെ സമ്മതപത്രവും ഫോൺ നമ്പറുമടങ്ങുന്ന അപേക്ഷയിൽ സ്വന്തം മേൽവിലാസം എഴുതി 5 രൂപ സ്റ്റാമ്പ് കവർ അടക്കം ജൂൺ 10ന് മുൻപ് അയക്കുക.

വിലാസം: സെക്രട്ടറി, ഉണ്ണായിവാര്യ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട 680121, തൃശൂർ ജില്ല. ഫോൺ 0480 2822031

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page