അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്യത് മുരിയാട് ഗ്രാമപഞ്ചായത്ത്

മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിലെ 9 അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തു. അംഗനവാടി ടീച്ചർമാരുടെ യോഗത്തിൽ വച്ചാണ് വാട്ടർ പ്യൂരിഫയറുകൾ വിതരണം ചെയ്തത്. വാട്ടർ പ്യൂരിഫയർ വിതരണം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് രതീ ഗോപി അധ്യക്ഷത വഹിച്ചു. ഒരു ലക്ഷം രൂപ ചിലവഴിച്ചാണ് അംഗനവാടികൾക്ക് വാട്ടർ പ്യൂരിഫയർ വിതരണം ചെയ്തിരിക്കുന്നത്

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ യു വിജയൻ, സരിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ തോമസ്‌ തൊകലത്ത്, എ എസ് സുനിൽകുമാർ നിജി വത്സൻ, വൃന്ദ കുമാരി, ജിനി സതീശൻ, ശ്രീജിത്ത് പട്ടത്ത്, നിഖിത അനുപ് , സേവിയർ ആളുക്കാരൻ, മനീഷ മനീഷ്, മണി സജയൻ , പഞ്ചായത്ത് സെക്രട്ടറി റെജി പോൾ, ഐ സി ഡി എസ് സൂപ്പർവൈസർ അൻസ എബ്രഹാം തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

You cannot copy content of this page