ആളൂർ : കേരള യൂത്ത് ഗൈഡൻസ് മൂവ്മെന്റ് എറണാകുളം എന്ന ചാരിറ്റി സംഘടന തൃശൂർ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയി തെരഞ്ഞെടുത്ത ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോക്ക് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അവാർഡ് സമർപ്പണം നിർവഹിച്ചു. അവാർഡിന്റെ ഭാഗമായി മൊമെന്റോ യും 25000 രൂപ ക്യാഷ് അവാർഡും നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കൂടുതൽ കരുത്തോടെയും, ഊർജസ്വലനായും പ്രവർത്തിക്കുവാൻ ഈ അംഗീകാരം ഉപകരിക്കുമെന്നും ആശംസിച്ചു കൊണ്ട് യൂത്ത് ഗൈഡൻസ് മൂവ്മെന്റ് സെക്രട്ടറി സേവ്യർ പാലാട്ടി സംസാരിച്ചു. മുഖ്യഥിതി കളായി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂകാടൻ, മുൻ ശബരിമല മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി, ഇമാം കല്ലെറ്റുംകര ജുമാ മസ്ജിത് കുഞ്ഞുമുഹമ്മദ് മളാഹിരി, മഞ്ഞപ്ര പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു, വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് മാഞ്ഞൂരാൻ, സിപിഐ എം മാള ഏരിയ സെക്രട്ടറി ടി കെ സന്തോഷ്, സിപിഐ എം ബി ലത്തീഫ്,യൂത്ത് ഗൈഡൻസ് പ്രഥമ അവാർഡ് ജേതാവായ ടി പി വേണു, എസ എൻ ഡി പി കൊടകര യൂണിയൻ സെക്രട്ടറി കെ ആർ ദിനേശൻ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു സംസാരിച്ചു. അവാർഡ് ജേതാവ് കെ ആർ ജോജോ മറുപടി പ്രസംഗവും, സംഘാടക സമിതി കൺവീനർ കെ ബി സുനിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive