കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിന്റെ വികസന മുരടിപ്പിനെതിരെയും പ്രതിപക്ഷ മെമ്പർമാരുടെ വാർഡുകളിലേക്ക് ഏകപക്ഷീയമായി ഫണ്ട് വെട്ടി കുറച്ചതിലും പ്രതിഷേധിച്ച് ആളൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആളൂർ പഞ്ചായത്തിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ശ്രീ സോമൻ ചിറ്റേത്ത് ഉദ്‌ഘാടനം ചെയ്തു. അവാർഡ് പ്രഹസനങ്ങളല്ല വികസനമാണ് ആളൂരിന് ആവശ്യമെന്ന് അദ്ദേഹം പറഞ്ഞു.
മണ്ഡലം പ്രസിഡണ്ട് ബാബു തോമസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ എൻ കെ ജോസഫ്, കോൺഗ്രസ് നേതാവും ആളൂർ പഞ്ചായത്ത് പ്രതിപക്ഷ ഉപ നേതാവുമായ കെവി രാജു, കോൺഗ്രസ് ബ്ലോക്ക് ട്രഷററും മുൻ പഞ്ചായത്ത് പ്രസിഡന്റുമായ റോയ് Jകളത്തിങ്കൽ, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ അബ്ദുൽസത്താർ, അഡ്വ സുനിൽബിന്ദു, ബെന്നി കണ്ണൂക്കാടൻ, ഹേമലത, സുജ അരവിന്ദ്, ബ്ലോക്ക് ജനറൽ സെക്രട്ടറിയും മുൻ പഞ്ചായത്ത് മെമ്പറുമായ ഐ കെ ചന്ദ്രൻ
പഞ്ചായത്ത് മെമ്പർമാരായ പിസി ഷണ്മുഖൻ,സുബിൻ കെ സെബാസ്റ്റ്യൻ , മിനി പോളി, രേഖ സന്തോഷ് , മുൻ പഞ്ചായത്ത് മെമ്പർമാരായ അഡ്വ പോളി മൂഞേലി, മിനി ജോൺസൻ, കോൺഗ്രസ് നേതാക്കളായ അഡ്വ പോളി അംബുക്കൻ, അഡ്വ സി ജി ആന്റു, ജോയി കറുകുറ്റിക്കാരൻ, സോമൻ ശാരദാലയം, ജോൺസൺ കൈനാടത്ത് പറമ്പിൽ, തുടങ്ങിയവർ ധർണ്ണയിൽ പങ്കെടുത്ത് സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive