പി.എം. ഷാഹുൽ ഹമീദ് മാസ്റ്റർ 4-ാം ചരമവാർഷികം ഫെബ്രുവരി 4 ന് – കല്ലേറ്റുംകരയിൽ ഗ്രാമ സ്മൃതി സഭ

കല്ലേറ്റുംകര : പി.എം. ഷാഹുൽ ഹമീദ് മാസ്റ്ററുടെ 4-ാം ചരമവാർഷികമായ ഫെബ്രുവരി 4 ന് കല്ലേറ്റുംകരയിൽ കേരള സിറ്റിസൺ ഫോറം, കർഷക മുന്നേറ്റം എന്നി സംഘടനകളുടെ നേതൃത്വത്തില്‍ ഗ്രാമ സ്മൃതി സഭ സംഘടിപ്പിക്കുന്നു.

ഏറെ കാലം ഇരിങ്ങാലക്കുടയില്‍ എക്‌സ്പ്രസ് പത്രത്തിന്റെ ലേഖകനും, പ്രസ് ക്ലബ് പ്രസിഡന്റും, കേരള സിറ്റിസണ്‍ ഫോറം പ്രസിഡന്റും, പ്രഗത്ഭ അധ്യാപകനും രാഷ്ട്രീയ-സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു അദ്ദേഹം.

ഫെബ്രുവരി 4 ചൊവ്വാഴ്ച ഉച്ചക്ക് 2:30ന് കല്ലേറ്റുംകര കോസ്മോ പോളിറ്റൻ ക്ലബ്ബ് വേദിയിൽ ആണ് പരിപാടി സംഘടിപ്പിക്കുന്നത് എന്ന് ഡോ: മാർട്ടിൻ പി. പോൾ (കേരള സിറ്റിസൺ ഫോറം) വർഗ്ഗീസ് തൊടുപറമ്പിൽ (കർഷക മുന്നേറ്റം) എന്നിവർ അറിയിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page