ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കൈവ്സ് വാർഷികാഘോഷത്തിന്റെ ഭാഗമായി അഖില കേരളാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ചരിത്ര ക്വിസ് മത്സരത്തിൽ ഇരിങ്ങാലക്കുട നമ്പൂതിരീസ് ബി.എഡ് കോളേജിലെ കാവ്യാ, മാളവിക എന്നിവർ ഒന്നാം സ്ഥാനം നേടി.
മാല്യങ്കര എസ്.എൻ.എം കോളേജിലെ അദ്വൈത് എസ് വി, അശ്വിൻ ഓ എ, എന്നിവർ രണ്ടാം സ്ഥാനവും ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ സാന്ദ്ര വിഎസ്, റിൻഷ നാസറിൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
തരണല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ പോൾ ജോസ് സമ്മാനാർഹർക്ക് സർട്ടിഫിക്കറ്റുകളും ക്യാഷ് അവാർഡും വിതരണം ചെയ്തു.

ഒന്നാം സമ്മാനം 11111 രൂപ (സ്പോൺസർ ഡോ. സുശീല എസ്. മേനോൻ്റെ സ്‌മരണക്ക് ആയപ്പിള്ളിൽ) രണ്ടാം സമ്മാനം : 5555 രൂപ (സ്പോൺസർ: പ്രൊഫ. സി.ജെ. ശിവശങ്കരൻ മാഷുടെ സ്‌മരണക്ക് മകൻ സുനിൽ) മൂന്നാം സമ്മാനം 3333 രൂപ (സ്പോൺസർ. പ്രൊഫ. വി.കെ.ലക്ഷ്‌മണൻ നായർ) എന്നിവരാണ് സമ്മാന തുകകൾ സ്പോൺസർ ചെയ്തത്
കോളേജുകളിലെ രണ്ടു പേരടങ്ങുന്ന ഒരു ടീമിനാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നത്. കേരള ചരിത്രവും കേരളത്തിലെ ക്ഷേത്രങ്ങളും, ഇരിങ്ങാലക്കുടയും കൂടല്‍മാണിക്യക്ഷേത്രവും, എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ ആണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ പി കെ ഭരതൻ മാസ്റ്റർ ആയിരുന്നു ക്വിസ് മാസ്റ്റർ.

ചടങ്ങിൽ സംഗീത സംവിധയകാൻ വിദ്യാധരൻ മാസ്റ്റർ, ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി, ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ് , സെന്റ് ജോസഫ്‌സ് കോളേജ് വൈസ് പ്രിൻസിപ്പാൾ എലെസ, കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം , അഡ്വ. കെ.ജി. അജയ്കുമാർ, മുളങ്ങാടൻ രാഘവൻ, മ്യൂസിയം ആൻ്റ് ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, പ്രൊഫ. വി.കെ.ലക്ഷ്‌മണൻ നായർ, പ്രൊഫ. സാവിത്രി ലക്ഷ്മണൻ, പ്രഫുല്ല ചന്ദ്രൻ നളിൻ ബാബു, പി കെ ഭരതൻ മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive