ഇരിങ്ങാലക്കുട : ഇന്റർനാഷ്ണൽ ഷിപ്പ് സപ്ലയേഴ്സ് അസോസിയേഷൻ ഐ.എസ്.എസ്.എ.യുടെ ഇന്ത്യൻ പ്രതിനിധിയായി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. 1955 ൽ രൂപികൃതമായ ഐ.എസ്.എസ്.എ. ഇന്റർനാഷ്ണൽ എക്സിക്യൂട്ടിവ് ബോഡിലേക്ക് ആദ്യമായാണ് ഒരു ഇന്ത്യൻ പ്രതിനിധി തെരത്തെടുക്കപ്പെടുന്നത്.
ലോകത്തിലെ 90 രാജ്യങ്ങളിൽ നിന്നായി രണ്ടായിരത്തിലേറെ കമ്പനികൾക്ക് അംഗത്വമുള്ള അസോസിയേറ്റ്സ് അംഗങ്ങളുടെ പ്രതിനിധിയായി ഇന്റർനാഷ്ണൽ ബോഡിലേക്കാണ് ഇരിങ്ങാലക്കുട ചെമ്മണ്ട സ്വദേശി അജയ് ജോസഫ് തെരഞ്ഞെടുക്കപ്പെട്ടത്.
കണ്ടെയ്നർ കപ്പലുകൾ, ആഡംബര കപ്പലുകൾ എന്നിവക്ക് സ്പെയർ പാർട്സുകളും,സർവീസുകളും ലഭ്യമാക്കുന്നവരുടെ അസോസിയേഷനാണിത് മുംബൈയിൽ ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടറാണ് അജയ് ജോസഫ്. വിഴിഞ്ഞo രാജ്യന്തര തുറമുഖത്ത് എത്തുന്ന ഷിപ്പുകൾക്ക് സർവീസ് നൽകി കൊണ്ടിരിക്കുന്ന കമ്പനി കൂടിയാണ് ഗ്ലോബൽ മറൈൻ സപ്ലൈ കമ്പനി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive