
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) ൽ നിന്ന് എൻഎസ്എസ് വോളന്റിയർമാരായ ഹരിനന്ദൻ പി എ യ്ക്കും ലക്ഷ്മി എസ് കുമാറിനും ഒഡീഷ്യയിലെ ബെർഹാംപുർ യൂണിവേഴ്സിറ്റിയിൽ മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ് നടത്തുന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം.
എടക്കുളം സ്വദേശികളായ പട്ടശ്ശേരി വീട്ടിൽ അനീഷ് ജാസ്മി ദമ്പതികളുടെ മകനാണ് ഹരിനന്ദൻ പി എ. കൊടുങ്ങല്ലൂർ ശൃംഗപുരം സ്വദേശികളായ പുത്തൻ കോവിലകം ശ്രീകുമാർ ലേഖ എന്നിവരുടെ മകളാണ് ലക്ഷ്മി എസ് കുമാർ. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻഎസ്എസ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലാതലത്തിൽ മത്സര പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയും തുടർന്ന് യൂണിവേഴ്സിറ്റി തലത്തിൽ അഭിമുഖവും നടത്തിയാണ് ഇരുവരെയും തിരഞ്ഞെടുത്തിട്ടുള്ളത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോഴിക്കോട് ജില്ലാ കോർഡിനേറ്ററായ ഫൈസൽ അഹമ്മദിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റിയുടെ കീഴിൽ ഉള്ള വിവിധ കോളേജുകളിൽ നിന്നായി ആറ് എൻ എസ് എസ് വളണ്ടിയർമാരാണ് കേരളത്തെ പ്രതിനിധീകരിച്ച് ഒഡീഷ്യയിലെ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.
ജനുവരി മാസത്തിൽ നാഷണൽ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് നടന്ന “വികസിത് ഭാരത് യങ്ങ് ലീഡേഴ്സ് ഡയലോഗ്-2025” എന്ന പരിപാടിയിൽ പ്രധാനമന്ത്രിയുമായി സംവദിക്കാനുള്ള അവസരവും എടക്കുളം സ്വദേശി ഹരിനന്ദന് ലഭിച്ചിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive