ഇരിങ്ങാലക്കുട : ആനയുടേയും ആനക്കാരന്റെയും കഥ പറയുന്ന വെൺചാമരം എന്ന നോവലിലൂടെ, തിരുവനന്തപുരം കലാസാഹിത്യ സംഘടനയായ തെക്കൻ സ്റ്റാർസ് മീഡിയ തോപ്പിൽ ഭാസിയുടെ പേരിൽ നൽകുന്ന “സാഹിത്യപുരസ്‌കാരം 2024” കരസ്ഥമാക്കിയ വൈശാഖി നന്ദകുമാറിന് ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂളിലെ 1986 XA ബാച്ച് സഹപാഠികൾ സ്നേഹാദരം ഒരുക്കി.
ഇരിങ്ങാലക്കുട റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച സൗഹൃദസദസ്സിൽ, നോവലിസ്റ്റിനെ പൊന്നാടയണിയിച്ച് ക്യാഷ് അവാർഡും സ്നേഹോപഹാരവും നൽകി ആദരിച്ച ചടങ്ങിൽ പ്രശസ്ത മൃദംഗവിദ്വാൻ സുധാമൻ കെ എസ് സ്വാഗതം പറഞ്ഞു. സജിത്ത്, ഹേംഹരി, നന്ദകുമാർ പി എസ് തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.
സുരേഷ് ബാബു, ധർമ്മൻ, കാർത്തികേയൻ, സന്തോഷ്, ബിനോയ്, ജിനേഷ്, സദാനന്ദൻ തുടങ്ങി 1986 XA ബാച്ചിലെ സഹപാഠികൾ പലരും സ്നേഹസന്ധ്യയിലെ ഈ ആദരിക്കൽ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive