ജെ.സി.ഐ ഫുട്ബോൾ ടൂർണമെന്റിൽ വോൾക്കാന ടീം വിജയിച്ചു

ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുട സാന്റിയാഗോ ടർഫിൽ വെച്ച് നടത്തിയ സെവൻസ് ഫുട്ബോൾ ടൂർണമെന്റിൽ വൊൾക്കാന ടീം ബ്ലൂസ്റ്റാർ ടീമിനെ തോൽപ്പിച്ച് വിജയികളായി. സമാപന സമ്മേളനത്തിൽ ഇരിങ്ങാലക്കുട നഗരസഭ ആക്ടിങ്ങ് ചെയർമാൻ ബൈജു കുറ്റിക്കാടൻ സമ്മാനദാനം നിർവ്വഹിച്ചു. ജെ.സി.ഐ. ചാപ്റ്റർ പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ചു.



സോൺ പ്രസിഡന്റ് മെജോ ജോൺസൺ മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം ഡയാക്ടർ ഡയസ് കാരാത്രക്കാരൻ സെക്രട്ടറി സഞ്ജു പട്ടത്ത്, ട്രഷറർ ഷിജു കണ്ടംകുളത്തി, മുൻ പ്രസിഡന്റുമാരായ ടെൽസൺ കോട്ടോളി, അഡ്വ. ഹോബി ജോളി, എബിൻ മാത്യു, ഡയസ് ജോസഫ് എന്നിവർ പ്രസംഗിച്ചു. വിവിധ മൽസരങ്ങളിൽ മാൻ ഓഫ് ദ മാച്ച് ആയി ടിനോ ജോസ്, ജിത്തു ഡേവിസ്, ലിഷോൺ ജോസ്, ബ്രൂട്ടസ് എന്നിവരെ തെരഞ്ഞെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page