വെള്ളാങ്ങല്ലൂർ : വെൽഫെയർ പാർട്ടി വെള്ളാങ്ങല്ലൂർ പഞ്ചായത്ത് കമ്മിറ്റി ലഹരി വിരുദ്ധ പദയാത്ര സംഘടിപ്പിച്ചു. കടലായിയിൽ നിന്ന് ആരംഭിച്ച യാത്ര കരൂപ്പടന്ന പള്ളി നടയിൽ സമാപിച്ചു. വെൽഫെയർ പാർട്ടി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡണ്ട് സിദ്ധീക്ക് പി.യു ഉദ്ഘാടനം നിർവഹിച്ചു.
വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ.എം. ഷംസുദ്ധീൻ നേതൃത്വം വഹിച്ചു. 200 ഓളം വീടുകളിൽ ലഹരി വിരുദ്ധ ലഘുലേഖ വിതരണം ചെയ്തു. എം.എ. നവാസ്, റാഫി കടലായി, എം.എ. തൽഹത്ത്, ജാഫർ പി.എസ്., ബദറുദ്ദീൻ കരൂപ്പടന്ന സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive