ആനന്ദപുരം ഗവ. യു.പി സ്കൂളിൽ കെട്ടിട നിർമാണത്തിൽ അഴിമതിയെന്ന് കോൺഗ്രസ്

ആനന്ദപുരം : മുരിയാട് പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമായ ആനന്ദപുരം ഗവ. യു പി സ്കൂളിൽ പൊതു വിദ്യാഭ്യാസ വകുപ്പ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിപ്രകാരം കേന്ദ്ര – സംസ്ഥാന വിഹിതം വകയിരുത്തി നിർമിച്ച കിച്ചൻ കം സ്റ്റോർ നിർമാണത്തിലെ അപാകത മൂലം കെട്ടിടം ഏതു നിമിഷവും തകരാവുന്ന നിലയിൽ അന്നെന്നു കോൺഗ്രസ്. നിർമാണത്തിൽ നടന്ന വൻ അഴിമതി തകർച്ചക്ക് കാരണമെന്നു കോൺഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

നിർമാണം പൂർത്തീകരിച്ച് കഴിഞ്ഞ നവംബറിൽ മന്ത്രി ആർ. ബിന്ദു കെട്ടിടം ഉദ്‌ഘാടനം ചെയ്തുവെങ്കിലും കെട്ടിടത്തിന്റെ അപകടാവസ്ഥയെ തുടർന്ന് ഇത് വരെയും തുറന്നു പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. പരാതിയെ തുടർന്ന് പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ നേതൃത്വത്തിൽ കെട്ടിടം തുറന്ന് നോക്കിയപ്പോൾ കെട്ടിടത്തിനുള്ളിൽ പാമ്പ് ഉൾപ്പെടെ നിരവധി ഇഴജന്തുക്കളായിരുന്നു. വിദ്യാർത്ഥികൾക്ക് ഇപ്പോഴും ഉച്ചഭക്ഷണം നൽകുന്നത് പഴയ കെട്ടിടത്തിൽ തന്നെയാണ്.

മുരിയാട് പഞ്ചായത്തംഗം പി.ടി.എ പ്രസിഡന്റായിട്ടുള്ള കമ്മിറ്റിയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. നിർമാണ കാലഘട്ടത്തിൽ തന്നെ നിർമാണത്തിലെ അപാകതകളെ കുറിച്ചും അപകടാവസ്ഥയെ കുറിച്ചും ചൂണ്ടികാണിച്ചെങ്കിലും അതെല്ലാം അവഗണിക്കുകയായിരുന്നുവെന്ന് തൊട്ടടുത്ത വാർഡിലെ പഞ്ചായത്തംഗം നിത അർജുനൻ പറഞ്ഞു. നിമ്മാണം പൂർത്തീകരിച്ച ഉദ്‌ഘാടനം ചെയ്യുന്നതിനായിരുന്നു തിടുക്കം.

കെട്ടിടത്തിന്റെ ഒരു ഭാഗം നിർമാണ ഘട്ടത്തിൽ തന്നെ ഒരു വശത്തേക്ക് ചെരിഞ്ഞിരുന്നു. ആ ഭാഗങ്ങൾ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച താങ്ങി നിർത്തിയിരിക്കുകയാണ്. കെട്ടിടത്തിന്റെ ഉൾവശങ്ങളിലും ഇരുമ്പു ദണ്ഡ് ഉപയോഗിച്ച് താങ്ങി നിർത്തിയിരിക്കുകയാണ്.

നിർമാണത്തിലെ അഴിമതിയെ കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടൻ, പഞ്ചായത്തംഗം ശ്രീജിത്ത് പട്ടത്ത്, കോൺഗ്രസ് ബ്ളോക് വൈസ് പ്രസിഡന്റ് വിബിൻ വെള്ളയത്ത്, മണ്ഡലം സെക്രട്ടറിമാരായ സി.എസ്.അജീഷ്, ടി.ആർ ദിനേഷ് എന്നിവർ ആവശ്യപ്പെട്ടു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page