നഗരസഭയിലെ വിവിധ പടശേഖരങ്ങളിൽ മത്സ്യവിത്ത് നിക്ഷേപിച്ചു

ഇരിങ്ങാലക്കുട : കേരള സർക്കാർ ഫിഷറീസ് വകുപ്പ് – ജനകീയ മത്സ്യകൃഷി – ഒരു നെല്ലും ഒരു മീനും പദ്ധതിയുടെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ വിവിധ പടശേഖരങ്ങളിൽ കാർപ് ഇനത്തിൽപെട്ട 234000 മത്സ്യവിത്ത് നിക്ഷേപിച്ചു.

നഗരസഭ വൈസ് ചെയർ പേഴ്സൺ ചിന്ത ധർമരാജൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുനിസിപ്പാലിറ്റി വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ. വി സി വർഗീസ് അധ്യക്ഷത വഹിച്ചു.

ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങൾ,വാർഡ് കൗൺസിലർ ഷിബിൻ, പാടശേഖരസമിതി അംഗങ്ങൾ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ മനു, കോർഡിനേറ്റർ റന്റീന, പ്രൊമോട്ടർ അജിത സുരേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page