ഇ ഡി റെയ്ഡ് – ഇരിങ്ങാലക്കുടയിൽ സിപിഐ (എം) പ്രതിഷേധ മാർച്ച്

ഇരിങ്ങാലക്കുട : പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെയും മുഹമ്മദ് റിയാസിൻ്റെയും വസതികളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് സിപിഐ എം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി. ഠാണാവിൽ നിന്ന് ആരംഭിച്ച പ്രകടനം ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിച്ചു.



പൊതുയോഗം സാഹിത്യകാരൻ അശോകൻ ചരുവിൽ ഉദ്ഘാടനം ചെയ്തു. സിപിഐ എം ജില്ല കമ്മിറ്റി അംഗം അഡ്വ. കെ ആർ വിജയ അധ്യക്ഷയായി. മുൻ എം എൽ എ പ്രൊഫ. കെ യു അരുണൻ പ്രസംഗിച്ചു. കെ സി പ്രേമരാജൻ സ്വാഗതവും കെ എ ഗോപി നന്ദിയും പറഞ്ഞു. ഏരിയയിൽ പാർട്ടി ബ്രാഞ്ചുകളുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനങ്ങൾ സംഘടിപ്പിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page