ഒരു വർഷം നീണ്ട് നിൽക്കുന്ന ‘കാഴ്ച 2023’ സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കമായി

ഇരിങ്ങാലക്കുട : ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നേത്ര ഐ കെയർ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ ഒരു വർഷം നീണ്ട് നിൽക്കുന്ന കാഴ്ച 2023 സൗജന്യ നേത്ര പരിശോധന ക്യാമ്പിന് തുടക്കമായി. ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ നേത്ര ഐ കെയർ ഹോസ്പിറ്റലിന്‍റെ സഹകരണത്തോടെ ഒരു വർഷം നീണ്ട് നിൽക്കുന്ന കാഴ്ച 2023 സൗജന്യ നേത്ര പരിശോധന ക്യാമ്പിന്‍റെ ഉദ്ഘാടനം ഡിസ്ട്രിക്റ്റ് ഗവർണർ ടോണി എനോക്കാരൻ നിർവ്വഹിച്ചു.

എല്ലാ ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ 4 മണി വരെ ആദ്യം വരുന്ന അഞ്ച് പേർക്കാണ് കാഴ്ച 2023 സൗജന്യ നേത്ര പരിശോദന ക്യാമ്പിൽ അവസരം ലഭിക്കുക. ക്ലബ് പ്രസിഡണ്ട് അഡ്വ ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബിജോയ് പോൾ സ്വാഗതവും ട്രഷറർ അഡ്വ. മനോജ് ഐബൻ നന്ദിയും പറഞ്ഞു. മുൻ ഡിസ്ട്രിക്റ്റ് ഗവർണർ അഡ്വ.ടി.ജെ തോമസ്, റോണി പോൾ എന്നിവർ സംസാരിച്ചു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page