മാപ്രാണം : വാതിൽമാടം 4 സെന്റ് കോളനിയിൽ വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നു. നിലവിലുള്ള കാനയിലെ തടസങ്ങൾ നീക്കി നഗരസഭാ വൃത്തിയാക്കണമെന്നാണ് ഇവരുടെ ആവശ്യം. വീടുകളിലേക്ക് വെള്ളം ഇരച്ചു കയറുന്ന അവസ്ഥയാണ് ഇവിടെ.
നഗരസഭാ വാർഡ് 38 ൽ സ്ഥിതിചെയ്യുന്ന ഈ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭാ കാനയിലെ തടസങ്ങൾ നീക്കാനുള്ള നടപടികൾ ആരംഭിക്കണമെന്ന് ബി.ജെ.പി മേഖല കമ്മിറ്റി ആവശ്യപ്പെട്ടു. സുരേഷ് കടുങ്ങാടൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൂരജ് നമ്പ്യാങ്കാവ് നന്ദി പറഞ്ഞു. മുഖ്യ പ്രഭാഷണം വാർഡ് കൗൺസിലർ ഷാജുട്ടൻ നിർവഹിച്ചു.
ബൂത്ത് പ്രസിഡന്റ് നിതിൻ സന്നിഹിതനായിരുന്നു. വെള്ളക്കെട്ടിന് പരിഹനം കണ്ടില്ലെങ്കിൽ പ്രക്ഷോഭ സമരങ്ങളുമായി മുന്നോട്ടു പോകുമെന്ന് നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive