ഇരിങ്ങാലക്കുട : കഴിഞ്ഞ ദിവസം രാത്രി മുതൽ തുടരുന്ന മഴയിൽ ഇരിങ്ങാലക്കുടയിലെ താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷം. കണ്ഠേശ്വരം റോഡ്, കിട്ടമേനോൻ റോഡ്, നമ്പൂതിരീസ് കോളേജ് റോഡ് എന്നിവ വെള്ളക്കെട്ടാൽ മുങ്ങി. ഈ പ്രദേശങ്ങളിലെ വെള്ളക്കെട്ട് കാൽനടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണി ഉയർത്തുന്നു. കാനകൾ ഇല്ലാത്തതോ ഉള്ള കാനകൾ വൃത്തിയാകാത്തതിനാൽ മണ്ണുമൂടിപ്പോയത് മൂലം നീരൊഴുക്ക് തടസ്സപ്പെട്ടതാണ് വെള്ളക്കെട്ടിനു കാരണം.

ഇരു ചക്ര വാഹന ഗതാഗതം പോലും സാധ്യമല്ലാത്ത രീതിയിൽ കിട്ടമേനോൻ റോഡിൽ നൂറു മീറ്ററോളം റോഡിൽ വെള്ളക്കെട്ടാണ്. ഇവിടെ പല വീടുകളുടെയും മുറ്റത്തേക്ക് ബുധനാഴ്ച രാവിലെ വെള്ളം കയറി. മഴ ഇതുപോലെ തുടർന്നാൽ ബാക്കിയുള്ള പ്രദേശങ്ങളിലും സമാന സ്ഥിതിക്ക് സാധ്യതയുണ്ട്.
മഴക്കാലത്തിനു മുന്നോടിയായി ഈ മേഖലയിൽ പലപ്പോഴും ഓടകളിലെ മണ്ണും മാലിന്യവും നീക്കി വെള്ളമൊഴുകാൻ സജ്ജമാക്കാറുമില്ല. മഴ മാറിയാലും റോഡിന്റെ ചരിവിനനുസരിച്ച് ഏതെങ്കിലും ഒരു വശത്ത് വെള്ളം കെട്ടിക്കിടക്കുകയും വലിയ വാഹനങ്ങൾ കടന്നുപോകുന്ന വേളയിൽ കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും പലപ്പോഴും ചെളിവെള്ളത്തിൽ കുളിക്കുകയും ഇവിടെ പതിവാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive