
ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കൂട്ടുകാരൻ ഗ്രൂപ്പ്, എസ് സി എം എസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷനു കളുടെ സംയുക്താഭിമുഖ്യത്തിൽ റോഡ് സുരക്ഷ ബോധവൽക്കരണത്തിന്റെ ഭാഗമായി നടത്തിയ ക്ലാസ് റിട്ടയേർഡ് മോട്ടോർ വാഹന ഇൻസ്പെക്ടർ എം. ആർ. ബാബു നയിച്ചു.
ശാന്തിനികേതനിലെ അഞ്ചാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള 700 കുട്ടികളാണ് ക്ലാസിൽ പങ്കെടുത്തത്, കുട്ടികളെ കൂടാതെ ബസ് ഡ്രൈവേഴ്സ്, ടീച്ചേഴ്സ്,പി.ടി.എ പ്രതിനിധികൾ, കൗൺസിലർ, മാനേജ്മെന്റ് അംഗങ്ങൾ തുടങ്ങിയവരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ കായിക അധ്യാപകനും, സുരക്ഷിത് മാർഗ്ഗിന്റെ കോഡിനേറ്ററുമായ പി. കെ ലഞ്ജിഷ് പ്രോജക്റ്റ് റിപ്പോർട്ട് പ്രിൻസിപ്പൽ പി. എൻ ഗോപകുമാറിനു കൈമാറി.

രോഹിത് ബാലചന്ദ്രൻ, ആത്മിക രാകേഷ് കുമാർ അവതാരകരായ ചടങ്ങിൽ ആദം അലിയാർ സ്വാഗതം പറയുകയും മുപ്പത്തി ഒന്നാം വാർഡ് കൗൺസിലർ സുജ സഞ്ജീവ് കുമാർ ആശംസ പ്രസംഗം നടത്തുകയും ചെയ്തു. റോഡ് സുരക്ഷയുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനദാനം നടത്തി.
റോഡ് സുരക്ഷ ബോധവൽക്കരണ പരിപാടിയിൽ കുട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് അതുല്യ അനിൽ നന്ദി രേഖപ്പെടുത്തി. തുടർന്ന് വിദ്യാർത്ഥിനികളുടെ സുംബാ ഡാൻസ് അരങ്ങേറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive