ആനന്ദപുരം ശ്രീകൃഷ്ണയിൽ ഹോക്കി പരിശീലന ക്യാമ്പ് ആരംഭിച്ചു

ആനന്ദപുരം: ശ്രീ കൃഷ്ണ ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാർത്ഥികൾക്കായി 16-ാമത് സമ്മർ ഹോക്കി ക്യാമ്പ് ആരംഭിച്ചു. പി.ടി.എ പ്രസിഡൻ്റ് എ.എം. ജോൺസൻ അധ്യക്ഷനായി കേരള സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് വിഭാഗം ഡി.വൈ.എസ്.പി പി.സി. ബിജുകുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

continue reading below...

continue reading below..

ഹെഡ്മാസ്റ്റർ ടി.അനിൽകുമാർ, മുരിയാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.എസ് സുനിൽകുമാർ, നിജി വത്സൻ, ശ്രീജിത്ത് പട്ടത്ത്, എം.പി.ടി.എ പ്രസിഡൻറ് സ്മിത വിനോദ്, പി.ടി.എ അംഗം സോമൻ മുത്രത്തിക്കര , അധ്യാപകരായ ജോളി ആൻ്റോ, അരുൺ ഫ്രാൻസിസ്, എം.ശ്രീകല, ബി. ബിജു എന്നിവർ പ്രസംഗിച്ചു.

You cannot copy content of this page