കോണത്തുകുന്ന് : റോഡിലൂടെ നടന്ന് പോവുകയായിരുന്ന വയോധികയുടെ സ്വർണ്ണമാല ബൈക്കിൽ വന്ന് പൊട്ടിച്ചു കൊണ്ട് പോയ കേസിൽ യുവാവ് റിമാന്റിൽ. മെയ് ഒന്നാം തിയതി ഉച്ചയോടെ കോണത്തുകന്ന് ജംഗ്ഷന് കിഴക്കുഭാഗത്തുളള എം ഡി കൺവെൻഷൻ സെന്റർനു സമീപമുള്ള റോഡിലൂടെ നടന്ന് പോവുകയായിരുന്ന കോണത്തുകുന്ന് പുഞ്ചപറമ്പ് സ്വദേശി കോമള (67) യുടെ കഴുത്തിൽ കിടന്നിരുന്ന രണ്ട് ലക്ഷത്തി പതിനായിരം രൂപ വില വരുന്നതും മുന്നു പവൻ തൂക്കം വരുന്നതുമായ ലോക്കറ്റ് സഹിതമുളള സ്വർണ്ണമാല ബൈക്കിൽ വന്ന് ബലമായി വലിച്ചു പൊട്ടിച്ച് കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിനാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി വലിയകത്ത് വീട്ടിൽ അക്കു എന്നറിയപ്പെടുന്ന കാജ ഹുസൈൻ (30) എന്നയാളെ ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം ഇയാളെ റിമാന്റ് ചെയ്തു.
ഈ കേസിലെ അന്വേഷണം നടത്തി വരവെ പ്രതിയായ കാജ ഹുസൈൻ മുനമ്പം പോലീസ് സ്റ്റേഷനിലെ തട്ടിപ്പ് കേസിൽ അറസ്റ്റിലായി മട്ടാഞ്ചേരി സബ് ജയിലിൽ തടവിൽ കഴിയുന്നതായി അറിഞ്ഞ് ഇയാളെ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കേസിലേക്ക് അറസ്റ്റ് ചെയ്യുന്നതിനായി റിപ്പോർട്ട് നൽകുകയും കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഈ കേസിലേക്ക് വേണ്ടിയുള്ള നടപടിക്രമങ്ങൾക്ക് ശേഷം കോടതിയൽ ഹാജരാക്കി ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ കേസിലേക്കും കൂടി റിമാന്റ് ചെയ്തു.
കാജ ഹുസൈൻ മുനമ്പം, നോർത്ത് പറവൂർ എന്നീ പോലീസ് സ്റ്റേഷനുകളിലെ ഓരോ തട്ടിപ്പു കേസുകളിലെ പ്രതിയാണ്. പുതുക്കാട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, സബ് ഇൻസ്പെക്ടർ ദിനേഷ് കുമാർ, എസ് സി പി ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive