ഇരിങ്ങാലക്കുട : വല്ലകുന്നിൽ സംസ്ഥാനപാതയിൽ നിന്ന് ആരംഭിച്ച് നെല്ലായിലെ ദേശീയപാതയിൽ അവസാനിക്കുന്ന “ആനന്ദപുരം- നെല്ലായി റോഡിന്റെ” പുനരുദ്ധാരണം നടത്തുന്നതിന്റെ നിർമ്മാണ ഉദ്ഘാടനം നവംബർ 16 വ്യാഴാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് മുരിയാട് കശുവണ്ടി കമ്പനി പരിസരത്ത് നിർവഹിക്കും. ഇരിങ്ങാലക്കുട എംഎൽഎയും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും.
തൃശ്ശൂർ എം പി ടി എൻ പ്രതാപൻ, പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെ സാന്നിധ്യവും ഉണ്ടായിരിക്കും
ആധുനിക രീതിയിൽ നവീകരിക്കുന്ന ആനന്ദപുരം നെല്ലായി റോഡിന് പത്തുകോടി എഴുപത്തിയാറ് ലക്ഷത്തിന്റെ പുതുക്കിയ പദ്ധതിക്കാണ് സാങ്കേതികാനുമതി ലഭിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഒന്നാംഘട്ട നിർമ്മാണം ആരംഭിക്കുന്നത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com