ഇരിങ്ങാലക്കുട : എസ്.എൻ ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം ‘വരവേൽപ്പ് 2025’ ആഘോഷിച്ചു. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജിഷ ജോബി ഉദ്‌ഘാടനം നിർവഹിച്ചു. സ്കൂൾ കറസ്പോണ്ടന്റ് മാനേജരും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ഒന്നാംവർഷ പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. രക്ഷാകർത്താക്കൾക്കായുള്ള ബോധവൽക്കരണ ക്ലാസ് ‘താങ്ങായി തണലായി’ അധ്യാപികയായ ദിവ്യ ഐ നടത്തുകയുണ്ടായി.
തുടർന്ന് വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ പ്രിൻസിപ്പൽ സിൻല സി ജി, പി ടി എ പ്രസിഡന്റ് കുമാരൻ എ സി, അധ്യാപികയായ സിന്ധു എം ചന്ദ്രൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive